Template:Appeal/Alan/ml
വിക്കിപീഡിയയില്‍ ഞാന്‍ 2463 ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. എല്ലാം, സൗജന്യമായി.
ഒരു വലിയ കമ്പ്യൂട്ടര്‍ സാമ്പത്തിക സ്ഥാപനത്തിന്‍റെ സാങ്കേതിക ഉപദേശകനായി ഞാന്‍ ജോലി ചെയ്യുന്നു. വിക്കിപീഡിയയിൽ ഞാൻ ചിലവാക്കിയ സമയത്തിന്റെ തത്തുല്യമായ പണം കണക്കാക്കിയാൽ അത് ആയിരക്കണക്കിന് ഡോളറോളം വരും.
പക്ഷെ ഇവിടെ പണമല്ല പ്രചോദനം. വിക്കിപീഡിയയുടെ നാണയം മറ്റൊന്നാണ്. വിക്കിപീഡിയയിലെ വിവരങ്ങൾ ഞാനും എന്നെപ്പോലുള്ള ആയിരക്കണക്കിന് മറ്റ് ഉപയോക്താക്കളും സന്തോഷത്തോടെ നൽകിയവയാണ്. അറിവ് സ്വതന്ത്രമായി ലഭിക്കുന്നതുകൊണ്ട് ലോകം മെച്ചപ്പെട്ടതായി മാറുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.
തീര്‍ച്ചയായും,സതന്ത്രവിവരം സാധ്യമാക്കുന്ന അതിന്റെ ആന്തരഘടന സൗജന്യമല്ല. അതിനാലാണ് വർഷത്തിലൊരിക്കൽ ഞങ്ങള്‍ സംഭാവന ചോദിയ്ക്കുന്നത്. വിക്കിപീഡിയയിൽ പരസ്യങ്ങളില്ല, തിളങ്ങുന്നതോ ശല്യം ചെയ്യുന്നതോ ആയ മറ്റ് അനാവശ്യ ചിത്രങ്ങളില്ല, താളുകളുടെ ഒരു ഭാഗത്തും ആവശ്യമില്ലാത്ത ഒന്നും കുത്തിത്തിരുകുന്നില്ല, നിങ്ങൾക്ക് എന്തെങ്കിലും വിൽക്കാനും ഞങ്ങൾ ശ്രമിക്കുന്നില്ല. വാണിജ്യവ്യവഹാരങ്ങളിൽ നിന്നും വിക്കിപീഡിയ മുക്തമാണ്.
നിങ്ങളിൽ നിന്ന് $5, €10, ¥1000 അല്ലെങ്കിൽ നിങ്ങളെക്കൊണ്ടാകുന്നത്രയും ഒരു തുക നല്‍കി ഈ അറിവ് നിങ്ങളിലെത്താന്‍ സഹായിക്കുക.
വിക്കിപീഡിയ നടത്തിക്കൊണ്ടുപോകുന്ന വിക്കിമീഡിയ ഫൗണ്ടേഷൻ വളരെ തുച്ഛമായ സംവിധാനങ്ങളേ വിക്കിപീഡിയയ്ക്കായി ഉപയോഗിക്കുന്നുള്ളൂ. ഗൂഗിളിന് പത്തുലക്ഷത്തോളം സെർവറുകളും യാഹൂവിന് പതിമൂവായിരത്തോളം ജീവനക്കാരുമുള്ളപ്പോൾ ഞങ്ങൾക്ക് വെറും 400 സെർവറുകളും ൯൫ ജീവനക്കാരും മാത്രമേയുള്ളൂ.
എന്നിട്ടും പ്രതിമാസം 42.2 കോടി വ്യത്യസ്തയാളുകൾ ശതകോടിക്കണക്കിന് സന്ദർശനം നടത്തുന്ന വിക്കിപീഡിയ വെബിലെ പ്രചാരമേറിയ അഞ്ചാമത്തെ സൈറ്റാണ്.
ഇന്നത്തെ സമ്പദ്‌വ്യവസ്ഥയിൽ ആളുകൾ പണത്തിനുവേണ്ടി മാത്രമേ ജോലി ചെയ്യൂ എന്നല്ലേ നമ്മൾ കരുതുന്നത്. ശമ്പളം ഒന്നും നൽകിയില്ലെങ്കിൽ ആര് ജോലിയ്ക്ക് പോകാനാണ്.
വിക്കിപീഡിയയിൽ അറിവ് പങ്കുവയ്ക്കാനും മെച്ചപ്പെടുത്തുവാനുമുള്ള വ്യക്തികളുടെ അഭിവാഞ്ജയും അതിനുവേണ്ടി മറ്റുള്ളവരുമായി സഹകരിക്കാനുള്ള താത്പര്യവുമാണ് അവരെ മുന്നോട്ട് നയിക്കുന്നത്. ഏറ്റവുമധികം സംഭാവന നൽകുന്നയാളുടെ ഇംഗിതമനുസരിക്കുക എന്നതല്ല ഇവിടത്തെ സംസ്കാരം. നിഷ്പക്ഷവും കൃത്യവുമായ വിവരങ്ങളാണ് ഇവിടെ ലഭിക്കുക. ചിട്ടയോടെ ക്രമീകരിച്ചിരിക്കുന്നതും വിശദമായി വിവരിച്ചിരിക്കുന്നതും അവലംബങ്ങളോടുകൂടിയുള്ളതുമായ ഏറ്റവും പുതുമയേറിയതുമായ വിവരങ്ങൾ ഏതുസമയത്തും നിങ്ങൾക്കിവിടെ ലഭ്യമാണ്.
എനിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ കാര്യമായിട്ടാണ് എനിക്കിത് തോന്നുന്നത്.
താങ്കള്‍ക്ക് നന്ദി,
അലൻ സോൺ
വിക്കിപീഡിയ രചയിതാവ്.