Template:Appeal/default/ml

From Donate
Jump to navigation Jump to search


ഇതാണാ സന്ദർഭം Template:AppealTimeLeft

വിക്കിപീഡിയയെ സംരക്ഷിക്കാനും നിലനിർത്താനുമായി ലോകമെമ്പാടുമുള്ള ജനങ്ങൾ ഓരോ വർഷവും ഈ സമയത്ത് ഒത്തുചേരുന്നു.

ഇതു വായിക്കുന്ന ഓരോരുത്തരും പത്തു ഡോളർ വീതം സംഭാവന ചെയ്യുകയാണെങ്കിൽ ഈ ധനസമാഹരണയജ്ഞം ഇന്നുതന്നെ തീർക്കാമായിരുന്നു. പക്ഷേ എല്ലാവര്‍ക്കും സംഭാവന നൽകാനുള്ള കഴിവുണ്ടാകണമെന്നില്ല, അല്ലെങ്കിൽ എല്ലാവരും സംഭാവന നൽകാൻ താൽപര്യമുള്ളവരാകണമെന്നില്ല. അതു സാരമില്ല, കാരണം ഓരോ വർഷവും ആവശ്യമുള്ളത്രയും പേർ ചെറിയചെറിയ സംഭാവനകൾ നൽകി വിക്കിപീഡിയയെ പിന്തുണക്കുന്നുണ്ട്. ദയവായി നിങ്ങളാലാകുന്ന ഒരു സംഭാവന നൽകി, ഞങ്ങളുടെ ലക്ഷ്യം ഈ വർഷാവസാനത്തിനു മുൻപേ പൂർത്തീകരിക്കാൻ സഹായിക്കുക.

ഗൂഗിളിന് പത്തുലക്ഷത്തോളം സെർവറുകളുണ്ട്. യാഹൂവിനാകട്ടെ ഏതാണ്ട് പതിമൂവായിരത്തോളം ജീവനക്കാരും. ഞങ്ങൾക്ക് വെറും 679 സെർവറുകളും 95 ജീവനക്കാരുമേയുള്ളൂ.

വെബിലെ അഞ്ചാമത്തെ ജനപ്രിയസൈറ്റായ വിക്കിപീഡിയ മാസം തോറും 47 കോടി വ്യത്യസ്തരായ വായനക്കാർക്ക് സേവനം നൽകുന്നു - സന്ദർശിക്കപ്പെടുന്ന താളുകളുടെ എണ്ണം ശതകോടികളാണ്.

വ്യാപാരം തെറ്റല്ല. പരസ്യം പാപവുമല്ല. പക്ഷേ അവ ഇവിടെയില്ല. വിക്കിപീഡിയയിൽ അവക്ക് സ്ഥാനമില്ല. വിക്കിപീഡിയക്ക് ഏറെ പ്രത്യേകതകളുണ്ട്. അത് വായനശാലപോലെയും പൊതു ഉദ്യാനം പോലെയുമാണ്. അത് മനസ്സുകൾക്കുള്ള ക്ഷേത്രം പോലെയാണ്. നമ്മൾക്കോരോരുത്തർക്കും ചെന്നു കയറാവുന്നതും ആലോചിക്കാനുള്ളതും പഠിക്കാനുള്ളതും നമ്മുടെ അറിവ് മറ്റുള്ളവരുമായി പങ്കുവയ്ക്കാനുമുള്ള ഇടമാണത്.

വിക്കിപീഡിയ സ്ഥാപിച്ചപ്പോൾ എനിക്കു വേണമെങ്കിൽ അത് ലാഭേച്ഛയോടെ, പരസ്യങ്ങളോടെ സൃഷ്ടിക്കാമായിരുന്നു.പക്ഷേ അന്ന് വ്യത്യസ്തമായതെന്തെങ്കിലും ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചു. അതിനെ അത്തരത്തിൽ ചെറുതായിത്തന്നെ നിലനിർത്താന്‍ ഞങ്ങൾ വർഷങ്ങളോളം പ്രയത്നിച്ചിട്ടുണ്ട്. നാം നമ്മുടെ ദൗത്യം നിര്‍വഹിക്കുക, ബാക്കി മറ്റുള്ളവർക്ക് വിടുക.

ദയവായി, ഈ വര്‍ഷവും വിക്കിപീഡിയയെ സംരക്ഷിക്കാനും നിലനിർത്താനുമായി നിങ്ങളാലാകുന്ന ഒരു തുക സംഭാവനചെയ്യുക.

നന്ദി,

ജിമ്മി വെയിൽസ്
വിക്കിപീഡിയ സ്ഥാപകൻ