Template:Appeal/Projects/ml

From Donate
Revision as of 20:27, 28 February 2019 by Pcoombe (talk | contribs) (Pcoombe moved page Template:2011FR/Appeal-projects/text/ml to Template:Appeal/Projects/ml: new location for appeals)
(diff) ← Older revision | Latest revision (diff) | Newer revision → (diff)
Jump to navigation Jump to search

വിക്കിപീഡിയയുടെ സ്ഥാപകൻ ജിമ്മി വെയിൽസിന്റെ അഭ്യർത്ഥന.

ഗൂഗിളിന് പത്തുലക്ഷത്തോളം സെർവറുകളുണ്ടാവും. യാഹൂവിനാകട്ടെ ഏതാണ്ട് പതിമൂവായിരത്തോളം ജീവനക്കാര്‍. ഞങ്ങൾക്ക് വെറും 679 സെർവറുകളും 95 ജീവനക്കാരും.

വെബ്ബിൽ അഞ്ചാംസ്ഥാനത്തുള്ള സമ്പത്തായ വിക്കിപീഡിയയും അതിന്റെ സഹോദര സൈറ്റുകളും 45 കോടി പേർക്ക് പ്രതിമാസം സേവനം നൽകുന്നു - സന്ദർശിക്കപ്പെടുന്ന താളുകൾ ശതകോടികളാണ്.

വ്യാപാരം വിശിഷ്ടമാണ്. പരസ്യം പാപവുമല്ല. പക്ഷേ അവ ഇവിടെയില്ല. വിക്കിമീഡിയയിലില്ല.

Wikimedia ഏറെ പ്രത്യേകതകളുള്ളതാണ്‌. അത് ഒരു വായനശാലപോലെയും അല്ലെങ്കില്‍ ഒരു പൊതുഉദ്യാനം പോലെയുമാണ്. അത് മനസ്സുകൾക്കുള്ള ക്ഷേത്രമാണ്. നമുക്കെല്ലാവര്‍ക്കും ചെന്നു കയറി ആലോചിക്കാനും പഠിക്കാനും നമ്മുടെ അറിവ് മറ്റുള്ളവരുമായി പങ്കുവയ്ക്കാനുള്ള ഇടവുമാണ്.

വിക്കിമീഡിയ ഫൗണ്ടേഷൻ സ്ഥാപിച്ചപ്പോൾ എനിക്കു വേണമെങ്കിൽ അത് ലാഭേച്ഛയോടെ, പരസ്യങ്ങളോടെ സൃഷ്ടിക്കാമായിരുന്നു.പക്ഷേ അന്ന് വ്യത്യസ്തമായതെന്തെങ്കിലും ചെയ്യണമെന്ന് ഞാൻ തീരുമാനിച്ചു. നമ്മുടേത് ചെറിയൊരു സംഘടനയാണ്. അതിനെ ചെറുതായി തന്നെ നിലനിറുത്താന്‍ ഞങ്ങൾ വർഷങ്ങൾ പ്രയത്നിച്ചിട്ടുണ്ട്. നാം നമ്മുടെ ദൗത്യം നിര്‍വഹിക്കുക, ബാക്കി മറ്റുള്ളവർക്ക് വിടുക.

ഇതു വായിക്കുന്ന ഓരോരുത്തരും അഞ്ചു ഡോളർ വീതം സംഭാവന ചെയ്യുകയാണെങ്കിൽ നമുക്ക് ഒറ്റ ദിവസം കൊണ്ട് ഒരു വർഷത്തേക്കാവശ്യമുള്ള തുക സംഭാവനയായി സ്വരൂപിക്കാമായിരുന്നു. പക്ഷേ എല്ലാവര്‍ക്കും സംഭാവന നൽകാനുള്ള കഴിവുണ്ടാകണമെന്നില്ല, അല്ലെങ്കിൽ എല്ലാവരും സംഭാവന നൽകാൻ താത്പര്യമുള്ളവരാകണമെന്നില്ല. അതു സാരമില്ല. ഓരോ വർഷവും ആവശ്യമുള്ളത്ര ആളുകൾ സംഭാവന നല്‍കാന്‍ തീരുമാനിച്ചാൽ മതി.

ദയവായി, ഈ വര്‍ഷവും വിക്കിപീഡിയയെ സംരക്ഷിക്കാനും നിലനിർത്താനുമായി നിങ്ങളാലാകുന്ന തുക ($5, €10, ¥1000) സംഭാവനചെയ്യുക.

നന്ദി,

ജിമ്മി വെയിൽസ്
വിക്കിപീഡിയ സ്ഥാപകൻ