ഉടൻ സംഭാവന ചെയ്യുക

Jump to navigation Jump to search

വിക്കിപീഡിയയുടെ സ്ഥാപകൻ ജിമ്മി വെയിൽസിന്റെ അഭ്യർത്ഥന.

നൂറുകോടിയോളം പേജ് ദർശനങ്ങളുള്ള, ഇന്റർനെറ്റിലെ പ്രചാരമേറിയ അഞ്ചാമത്തെ സൈറ്റായ വിക്കിപീഡിയ 45 കോടി വ്യത്യസ്ത ആളുകളെ പ്രതിമാസം സേവിക്കുന്നു.

വ്യാപാരം തെറ്റൊന്നുമല്ല. പരസ്യം പാപവുമല്ല. പക്ഷേ അവ രണ്ടും ഇവിടെയില്ല. അവയ്ക്ക് വിക്കിപീഡിയയിൽ സ്ഥാനമില്ല.

വിക്കിപീഡിയയ്ക്ക് ഏറെ പ്രത്യേകതകളുണ്ട്. അതൊരു വായനശാലപോലെയും പൊതു ഉദ്യാനം പോലെയുമാണ്. അത് മനസ്സുകൾക്കുള്ള ക്ഷേത്രം പോലെയാണ്. നമ്മൾക്കോരോരുത്തർക്കും ചെന്നുകയറാനും ആലോചിക്കാനും പഠിക്കാനും നമ്മുടെ അറിവ് മറ്റുള്ളവരുമായി പങ്കിടാനുമുള്ള ഇടമാണ്.

വിക്കിപീഡിയ സ്ഥാപിച്ചപ്പോൾ എനിക്കു വേണമെങ്കിൽ അത് ലാഭേച്ഛയോടെ പരസ്യങ്ങളോടെ സൃഷ്ടിക്കാമായിരുന്നു, പക്ഷേ വ്യത്യസ്തമായതെന്തെങ്കിലും ചെയ്യണമെന്ന് അന്ന് ഞാൻ തീരുമാനിച്ചിരുന്നു. വിക്കിപീഡിയയെ വെടിപ്പായി സൂക്ഷിക്കാൻ ഞങ്ങൾ വർഷങ്ങളോളം കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഞങ്ങൾ ഈ ഉദ്യമം നിറവേറ്റുകയും, ബാക്കിയുള്ളവ മറ്റുള്ളവർക്ക് നൽകുകയും ചെയ്യുന്നു.

ഇതു വായിക്കുന്ന ഓരോരുത്തരും $5 തുക സംഭാവന ചെയ്തിരുന്നെങ്കിൽ ഞങ്ങൾക്ക് വർഷത്തിൽ ഒറ്റദിവസം സംഭാവന പിരിച്ചാൽ മതിയാകുമായിരുന്നു. പക്ഷെ, എല്ലാവർക്കും സംഭാവന നൽകാനുള്ള കഴിവോ മനസ്സോ ഉണ്ടാവണമെന്നില്ല. അതുകൊണ്ട് ഓരോവർഷവും അത്യാവശ്യമാളുകൾ സംഭാവന നൽകിയാൽ മതിയാതും.

വിക്കിപീഡിയയെ സംരക്ഷിക്കാനും നിലനിർത്താനുമായി $5, $20, $50 അല്ലെങ്കിൽ താങ്കളാലാകുന്ന ഒരു തുക ഈ വർഷം നൽകാനൊരുങ്ങുക.

നന്ദി,

ജിമ്മി വെയിൽസ്
വിക്കിപീഡിയ സ്ഥാപകൻ


താങ്കളുടെ സംഭാവന എവിടെപ്പോകുന്നു

സാങ്കേതികവിദ്യ: സെർവറുകൾ, ബാൻഡ്‌വിഡ്ത്ത്, പരിരക്ഷണം, വികസനം. വിക്കിപീഡിയ ലോകത്തെ അഞ്ചാംസ്ഥാനത്തുള്ള വെബ്സൈറ്റാണെങ്കിലും മറ്റു മുൻനിര വെബ്സൈറ്റുകളെ അപേക്ഷിച്ച് തുച്ഛമായ തുകയാണ് ഞങ്ങൾ ഇക്കാര്യങ്ങൾക്കായി ചെലവഴിക്കുന്നത്.

ജീവനക്കാർ: മുൻനിരയിലുള്ള മറ്റു പത്തു വെബ്സൈറ്റുകൾക്ക്, ആയിരക്കണക്കിന് ജീവനക്കാരുണ്ട്. ഞങ്ങൾക്കിത് നൂറിൽത്താഴെ മാത്രമായതുകൊണ്ട്, അതീവകാര്യക്ഷമവും ലാഭേച്ഛാരഹിതവുമായ ഞങ്ങളുടെ സംഘടനക്ക് താങ്കൾ നൽകുന്ന സംഭാവനക്ക് വർദ്ധിതമൂല്യമാണുള്ളത്.


"https://donate.wikimedia.org/wiki/Special:LandingPage" എന്ന താളിൽനിന്ന് ശേഖരിച്ചത്