Template:Appeal/Brandon/ml: Difference between revisions

From Donate
Jump to navigation Jump to search
m Adding title
m Pcoombe moved page Template:2011FR/Appeal-Brandon/text/ml to Template:Appeal/Brandon/ml: new location for appeals
 
(No difference)

Latest revision as of 19:26, 28 February 2019

വിക്കിപീഡിയ പ്രോഗ്രാമർ ബ്രാൻഡൻ ഹാരിസ് എഴുതിയത്

എന്റെ ചരമക്കുറിപ്പിന്റെ ആദ്യവരി എഴുതുന്നതുപോലെ തോന്നുന്നു.

വിക്കിപീഡിയക്കു വേണ്ടി ഞാനിപ്പോൾ ചെയ്യുന്നതുപോലെ അത്ര പ്രധാനപ്പെട്ട ഒരു കാര്യവും എന്റെ ജീവിതത്തിൽ ഞാനിതുവരെ ചെയ്തിട്ടില്ലെന്ന് കരുതുന്നു. ഞങ്ങൾ ഒരു വിജ്ഞാനകോശം നിർമ്മിക്കുക മാത്രമല്ല ചെയ്യുന്നത്, ഞങ്ങൾ ജനങ്ങളെ സ്വതന്ത്രരാക്കാനാണ് പ്രവർത്തിക്കുന്നത്. നമുക്ക് വിജ്ഞാനം സ്വതന്ത്രമായി ലഭിക്കുമ്പോൾ നമ്മൾ കൂടുതൽ നല്ല ജനതയായി മാറുന്നു. ലോകം നമ്മളേക്കാള്‍ വലുതാണെന്ന കാര്യം ഞങ്ങൾക്കറിയാം. സഹിഷ്ണുതയും പരസ്പരധാരണയുമാണ് ഞങ്ങളെ ആവാഹിച്ചിരിക്കുന്നത്.

ഏറ്റവുമധികം സന്ദർശകരുള്ള ലോകത്തെ അഞ്ചാമത്തെ വെബ്‌സൈറ്റാണ് വിക്കിപീഡിയ. എന്റേതുപോലെ ലാഭേച്ഛയില്ലാതെയുള്ള ചെറിയചെറിയ പ്രവർത്തനങ്ങളാണ് വിക്കിപീഡിയയെ ഈ സ്ഥാനത്ത് നിലനിർത്തുന്നത്. ഞങ്ങളിതിൽ പരസ്യം നൽകുന്നില്ല, കാരണം അതുവഴി നമ്മുടെ സ്വാതന്ത്ര്യത്തെ ബലികഴിക്കേണ്ടിവരും. വിക്കിപീഡിയ ഒരിക്കലും ഒരു പ്രചരണായുധമല്ല, അങ്ങനെയാകുകയുമില്ല.

ഞങ്ങളുടെ വായനക്കാരിൽനിന്നുള്ള സംഭാവനകളാണ് ഞങ്ങളുടെ പ്രവർത്തനങ്ങൾ സാദ്ധ്യമാക്കുന്നത്. $5, €10, ¥1000 അല്ലെങ്കിൽ നിങ്ങളെക്കൊണ്ടാകുന്ന ഒരു സംഭാവനചെയ്ത് വിക്കിപീഡിയയെ സംരക്ഷിക്കാന്‍ നിങ്ങൾ സഹായിക്കില്ലേ?

ഇതാണ് ചെയ്യാനാകുന്ന ഏറ്റവും നല്ല കാര്യം എന്ന് എന്റെ മനസ്സ് പറയുന്നതുകൊണ്ടാണ് ഞാൻ വിക്കിമീഡിയ ഫൗണ്ടേഷനിൽ ജോലി ചെയ്യുന്നത്. ചില നിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾക്ക് രൂപം നൽകി അതിനെക്കുറിച്ച് അറിവില്ലാത്തവരിൽ നിന്നും പണം തട്ടുന്ന വൻകിട കമ്പനികളിൽ ഞാൻ ജോലിചെയ്തിട്ടുണ്ട്. ജോലിചെയ്ത് തളർന്ന മനസുമായിട്ടായിരുന്നു ഞാനപ്പോള്‍ വീടണഞ്ഞിരുന്നത് .

വളരെക്കുറച്ചുമാത്രം ജോലിക്കാരുമായാണ് വിക്കിമീഡിയ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നതെന്ന് നിങ്ങൾ ചിലപ്പോൾ അറിഞ്ഞിരിക്കില്ല. സന്ദർശകരുടെ കാര്യത്തിൽ ആദ്യ പത്തുസ്ഥാനങ്ങളിലുള്ള മറ്റു വെബ്‌സൈറ്റുകൾ പതിനായിരക്കണക്കിന് ജീവനക്കാരും വൻ ബഡ്ജറ്റുമായാണ് പ്രവർത്തിക്കുന്നത്. എന്നാൽ കമ്പും വള്ളിയുംകൊണ്ട് ഞങ്ങൾ നേടുന്നതിന്റെ ഒരു അംശം മാത്രമേ അവർക്ക് ഉല്പാദിപ്പിക്കാനാകുന്നുള്ളൂ.

നിങ്ങൾ വിക്കിപീഡിയക്ക് നൽകുമ്പോൾ, നിങ്ങൾ ലോകത്താകമാനമുള്ള സ്വതന്ത്രവിജ്ഞാനത്തെയാണ് പിന്തുണക്കുന്നത്. നിങ്ങൾ നിങ്ങളുടെ കുട്ടികൾക്കും അവരുടെ കുട്ടികൾക്കും പൈതൃകം നൽകുന്നതോടൊപ്പം ഈ സ്വത്ത് അനുഭവിക്കാനാകുന്ന ലോകത്താകമാനമുള്ള ജനങ്ങളെ ഉദ്ധരിക്കുക കൂടിയാണ് ചെയ്യുന്നത്. ഈ കാര്യം മറ്റെല്ലാവരും വൈകാതെ തന്നെ ചെയ്യാൻ തുടങ്ങും എന്ന് നിങ്ങൾ ഉറപ്പാക്കുന്നു.

താങ്കള്‍ക്ക് നന്ദി,

ബ്രാൻഡൻ ഹാരിസ്
പ്രോഗ്രാമർ, വിക്കിമീഡിയ ഫൗണ്ടേഷൻ